ഒറ്റ നോട്ടത്തില്‍
ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ വേമ്പനാട് കായലിനോട് ചേർന്നാണ് കാവാലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെൽ വയലുകളും ചെറുതും വലുതുമായ നിരവധി തോടുകളും തണ്ണീർത്തടങ്ങളും നിറഞ്ഞതാണ് പഞ്ചായത്തിന്‍റെ ഭൂരിഭാഗവും. പമ്പാനദിയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന നദി. സമുദ്ര നിരപ്പിൽ നിന്നും 2 മീറ്റർ വരെ താഴ്ന്നു കിടക്കുന്ന ലോവർ കുട്ടനാട് പ്രദേശമാണിത്. അക്ഷാംശം 76.26 ഡിഗ്രി വടക്കിനും രേഖാംശം 76.26 ഡിഗ്രി കിഴക്കിനും ഇടയ്ക്കാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയുന്നത്. 17.26 ച.കി.മി വിസ്തൃതി ഉള്ള പഞ്ചായത്തിൽ 1290 ഹെക്ടറും നെൽകൃഷി ചെയുന്ന പാടശേഖരങ്ങളാണ്. പ്രധാന മണ്ണിനം പശിമരാശി മണ്ണാണ്.
ഗ്രാമ പഞ്ചായത്തിന്‍റെ ഭൂവിസ്തൃതിയുടെ പകുതിയിലധികവും പാടശേഖരങ്ങളാണ്. അശാസ്ത്രീയമായ നിലം നികത്തല്‍ മൂലം പാടശേഖരങ്ങളുടെ വിസ്തൃതിയില്‍ വളരെ കുറവു സംഭവിച്ചു. നദികള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവ പ്രധാന ജലസ്രോതസ്സുകളാണ്. അനധികൃതമായുള്ള തണ്ണീര്‍തടങ്ങള്‍ നികത്തല്‍ ജലസ്രോതസുകളില്‍ വളരെയധികം കുറവു സൃഷ്ടിച്ചു. എങ്കിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേനയും, വാര്‍ഷിക പദ്ധതികള്‍ മുഖേനയും വിവിധ തോടുകളും ,കുളങ്ങളും വൃത്തിയാക്കുകയും ആഴം കൂട്ടുകയും ചെയ്യുന്നതിലൂടെ ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിന് ഒരു പരിധിവരെ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തില്‍ വനങ്ങളില്ല. പരമ്പരാഗത കാവുകള്‍ പലയിടത്തും ഉള്ളതായി കാണുന്നു.
പട്ടിക1.1 ജനസംഖ്യാ സ്ഥിതി വിവരങ്ങള്‍ | ||||
വിഭാഗം |
സ്ത്രീ |
പുരുഷന്‍ |
ട്രാന്‍സ്ജെന്‍ഡർ |
ആകെ |
ജനസംഖൃ | 7956 | 7663 | 15619 | |
സാക്ഷരത (%) | 99 | 97 | 96 | |
കുട്ടികള്‍ 0-6 | 542 | 517 | 1059 | |
എസ്.സി | 664 | 661 | 1305 | |
എസ്.റ്റി | 2 | 1 | 3 | |